+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാംസം ഭ​ക്ഷി​ച്ചെ​ന്ന് ആ​രോ​പി​ച്ച് യു​പി​യി​ൽ 22 വ​യ​സു​കാ​ര​നെ ത​ല്ലി​ക്കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 22 വ​യ​സു​കാ​ര​നെ മാംസം ഭ​ക്ഷി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ത​ല്ലി​ക്കൊ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഡ​ൽ​ഹി​ക്ക​ടു​ത്ത് ഗാ​സി​യാ​ബാ​ദി​ലു​ള്ള ക്ഷേ​ത്ര​ത്തി​ലും സ​മീ​പ​ത്തു​ള
മാംസം ഭ​ക്ഷി​ച്ചെ​ന്ന് ആ​രോ​പി​ച്ച് യു​പി​യി​ൽ 22 വ​യ​സു​കാ​ര​നെ ത​ല്ലി​ക്കൊ​ന്നു
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 22 വ​യ​സു​കാ​ര​നെ മാംസം ഭ​ക്ഷി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ത​ല്ലി​ക്കൊ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഡ​ൽ​ഹി​ക്ക​ടു​ത്ത് ഗാ​സി​യാ​ബാ​ദി​ലു​ള്ള ക്ഷേ​ത്ര​ത്തി​ലും സ​മീ​പ​ത്തു​ള്ള ഏ​താ​നും ക​ട​ക​ളി​ലും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യും മീ​റ​റ്റ് സ്വ​ദേ​ശി​യു​മാ​യ പ്ര​വീ​ണ്‍ സെ​യ്നി ആ​ണ് മൂ​വ​ർ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

പ്ര​വീ​ണ്‍ സെ​യ്നി​യെ അ​ക്ര​മി​ച്ച സൈ​നി​ക​നാ​യ നി​തി​ൻ ശ​ർ​മ, അ​ശ്വി​നി ശ​ർ​മ, അ​കാ​ശ് ത്യാ​ഗി എ​ന്നി​വ​രെ ഗാ​സി​യാ​ബാ​ദ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​രി​ച്ച പ്ര​വീ​ണ്‍ സോ​യ​യും റൊ​ട്ടി​യു​മാ​ണു ക​ഴി​ച്ച​തെ​ന്നും മാം​സം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്ന പ്ര​വീ​ണി​നെ ഇ​രു​ന്പു​ദ​ണ്ഡു​ക​ളും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ചു ക്രൂ​ര​മാ​യി ത​ല്ലി​ച്ച​തയ്ക്കുകയായിരുന്നു. അ​ക്ര​മി​ക​ൾ മ​ദ്യ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ മാം​സം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നി​ല്ല അ​ക്ര​മം ഉ​ണ്ടായ​തെ​ന്നാ​ണു യു​പി പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ണ്ടായ​തി​നു തെ​ളി​വി​ല്ല. എ​ല്ലാ​വ​രും സ​സ്യാ​ഹാ​ര​മാ​യി​രു​ന്നു ക​ഴി​ച്ചി​രു​ന്ന​ത്.

അ​റ​സ്റ്റി​ലാ​യ നി​തി​നും കൂ​ട്ട​രും ക​ഴി​ക്കു​ന്ന​തെ​ന്തെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ പ്ര​വീ​ണും കൂ​ട്ട​രും എ​ത്തി​യ​താ​ണു പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മെ​ന്നും പോ​ലീ​സ് അ​വ​കാ​ശ​പ്പെ​ട്ടു. സൈ​ന്യ​ത്തി​ൽ നി​ന്നു അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു നി​തി​ൻ.
More in Latest News :