മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 60 ലക്ഷത്തിന്റെ സ്വർണവുമായി യാത്രക്കാരൻ പിടിയിലായി. മലപ്പുറം സ്വദേശി സെയ്ഫുദ്ദിനാണ് പിടിയിലായത്. 1,145 ഗ്രാം തൂക്കമുള്ള നാല് ക്യാപ്സ്യൂളുകളായാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.