+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൊ​ളീ​വി​യ​യെ ത​ക​ർ​ത്ത് ഗ്രൂ​പ്പ് ചാ​ന്പ്യന്മാരാ​യി അ​ർ​ജ​ന്‍റീ​ന

സൂ​യി​യാ​ബ: കോ​പ്പ അ​മേ​രി​ക്ക​യി​ലെ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ബൊ​ളീ​വി​യ​യെ ഒ​ന്നി​നെ​തി​രേ നാ​ലു​ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഗ്രൂ​പ്പ് എ
ബൊ​ളീ​വി​യ​യെ ത​ക​ർ​ത്ത് ഗ്രൂ​പ്പ് ചാ​ന്പ്യന്മാരാ​യി അ​ർ​ജ​ന്‍റീ​ന
സൂ​യി​യാ​ബ: കോ​പ്പ അ​മേ​രി​ക്ക​യി​ലെ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ബൊ​ളീ​വി​യ​യെ ഒ​ന്നി​നെ​തി​രേ നാ​ലു​ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഗ്രൂ​പ്പ് എ-​യി​ൽ നി​ന്നും 10 പോ​യ​ന്‍റു​ക​ൾ നേ​ടി​യാ​ണ് അ​ർ​ജ​ന്‍റീ​ന ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി​യ നാ​യ​ക​ൻ ല​യ​ണ​ൽ മെ​സി​യു​ടെ മി​ന്നും പ്ര​ക​ട​ന​മാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്ക് ക​രു​ത്താ​യ​ത്. മെ​സി​യ്ക്ക് പു​റ​മേ അ​ലെ​ക്സാ​ൻ​ഡ്രോ ഡാ​രി​യോ ഗോ​മ​സും ലോ​ട്ടാ​റോ മാ​ർ​ട്ടി​നെ​സും അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി ഗോ​ൾ നേ​ടി. എ​ർ​വി​ൻ സാ​വേ​ദ്ര​യാ​ണ് ബൊ​ളീ​വി​യ​യ്ക്കാ​യി ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്.

പ​രാ​ഗ്വെ വീ​ഴ്ത്തി ഉ​റു​ഗ്വെ

റി​യോ ഡി ​ഷാ​നെ​യ്റോ: കോ​പ്പ അ​മേ​രി​ക്ക​യി​ൽ ഗ്രൂ​പ്പ് എ-​യി​ൽ ഇ​ന്ന് ന​ട​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ പ​രാ​ഗ്വെ​യെ കീ​ഴ​ട​ക്കി ഉ​റു​ഗ്വെ ക്വാ​ർ​ട്ടറിൽ ഇ​ടം പി​ടി​ച്ചു. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു ഉ​റു​ഗ്വെ​യു​ടെ ജ​യം.

21-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി എ​ഡി​ൻ​സ​ണ്‍ ക​വാ​നി ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ജ​യ​ത്തോ​ടെ ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി ഉ​റു​ഗ്വെ ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.
More in Latest News :