തിരുവനന്തപുരം: തിരുവനന്തപുരത്ത് എജീസ് ഓഫീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു. ഉത്തരേന്ത്യക്കാരായ രണ്ട് ഉദ്യോഗസ്ഥർക്കാണ് വെട്ടേറ്റത്. ഭാര്യമാരെ കടന്ന് പിടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ അക്രമം ഉണ്ടായത്.
ഞായറാഴ്ച രാത്രിയിൽ കുടുംബസമേതം നടക്കാനിറങ്ങിയപ്പോഴാണ് പേട്ടയിൽ വച്ച് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഭാര്യമാരെ കടന്നുപിടിച്ചത്. ഇതു ചോദ്യം ചെയ്തതിനെ തുടർന്ന് അവർ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഉദ്യോഗസ്ഥരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചതായാണ് വിവരം.