കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ വേറിട്ട പ്രതിഷേധവുമായി ദ്വീപ് നിവാസികൾ. ഓലമടൽ കൂട്ടിയിടുന്നതിന് പിഴ ചുമത്തുമെന്ന അധികൃതരുടെ ഉത്തരവിനെതിരെ ഓലമടൽ കൂട്ടിയിട്ട് നാട്ടുകാർ പ്രതിഷേധിച്ചു. പറമ്പിൽ ഓലകൾ കൂട്ടിയിട്ട് അതിന് മീതെ ഇരുന്നാണ് സമരം നടത്തിയത്.
ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് സ്വന്തം, ചവറ് സംസ്കരണത്തിന് സംവിധാനമൊരുക്കുക, പിഴ നിര്‍ത്തലാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സമരം. തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിന് പരിസരത്തോ പൊതുഇടങ്ങളിലോ കാണരുതെന്നാണ് അധികൃതർ ഉത്തരവിട്ടിരുന്നത്.