പുതുച്ചേരി: എൻ. രംഗസാമി മുഖ്യമന്ത്രിയായി അധികാരമേറ്റ് 50 ദിവസങ്ങൾക്ക് ശേഷം പുതുച്ചേരിയിൽ അഞ്ച് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ രണ്ട് മന്ത്രിമാർ ബിജെപിയിൽനിന്നാണ്.
മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് ആഴ്ചകളായി നീണ്ടുനിന്ന ചർച്ചകൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. പുതുച്ചേരിയിൽ ഇതാദ്യമായാണ് ബിജെപി സർക്കാരിന്റെ ഭാഗമാകുന്നത്.
എ. നമശിവായം, കെ. ലക്ഷ്മിനാരായണൻ, സി. ജ്യേകോമാർ, ചന്ദിര പ്രിയങ്ക, ജെ. ശരവണൻ കുമാർ എന്നിവരാണ് മന്ത്രിമാർ.