+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് മ​
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ
തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ.

കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത​മൂ​ലം ഓ​ൺ​ലൈ​ൻ ക്ലാ​സ് ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യോ​ടെ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ​യും പ​ഠ​നം മു​ട​ങ്ങു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ബാ​ധ്യ​ത ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ട്. എ​വി​ടെ​യെ​ങ്കി​ലും ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള കു​റ​വു​ക​ളു​ണ്ടെ​ങ്കി​ൽ വ്യ​ക്തി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഈ ​ച​ല​ഞ്ച് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.

പ​ഠ​ന സാ​മ​ഗ്രി​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും ടെ​ലി​വി​ഷ​നു​ക​ളും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​ക​ളു​മൊ​ക്കെ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. സ്പോ​ൺ​സ​ർ​ഷി​പ്പ്, സം​ഭാ​വ​ന​ക​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ലാ​പ്ടോ​പ്, ടാ​ബ്‌​ലെ​റ്റ് തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ ച​ല​ഞ്ച് സ​ഹാ​യി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :