+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ ആ​റ് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റി​വ​ച്ച ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 6, 7, 8 തീ​യ​തി​ക​ളി​ൽ ന​ട
ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ ആ​റ് മു​ത​ൽ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റി​വ​ച്ച ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 6, 7, 8 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ.​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു.

ജൂ​ലൈ ആ​റി​ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്, ഏ​ഴി​ന് മു​ൻ​സി​പ്പാ​ലി​റ്റി, എ​ട്ടി​ന് കോ​ർ​പ്പ​റേ​ഷ​ൻ എ​ന്നീ ക്ര​മ​ത്തി​ൽ അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. ജി​ല്ലാ ക​ള​ക്ട​റാ​ണ് വ​ര​ണാ​ധി​കാ​രി.

ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി ജി​ല്ലാ ക​ള​ക്ട​റു​മാ​ണ്. ഒ​രം​ഗ​ത്തെ സ​ർ​ക്കാ​ർ നോ​മി​നേ​റ്റ് ചെ​യ്യും മ​റ്റു 12 അം​ഗ​ങ്ങ​ളെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും മു​ൻ​സി​പ്പാ​ലി​റ്റി കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളും മു​നി​സി​പ്പാ​ലി​റ്റി​ക​ളും ത​യാ​റാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ സം​യോ​ജി​പ്പി​ക്കു​ന്ന​തി​നും ജി​ല്ല​യ്ക്ക് മു​ഴു​വ​നാ​യി ക​ര​ട് വി​ക​സ​ന പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നും ചു​മ​ത​ല​യു​ള്ള ജി​ല്ലാ ആ​സൂ​ത്ര​ണ ക​മ്മി​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.
More in Latest News :