ന്യൂഡല്‍ഹി: ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വവും വികസനപരിവര്‍ത്തനങ്ങളുടെ മികവുമായിരിക്കണം അയോധ്യയില്‍ പ്രതിഫലിപ്പിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ നഗരിയിലെ വികസന പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യ ഇന്ത്യക്കാരുടെ സാംസ്കാരിക ബോധത്തില്‍ കൊത്തിവയ്ക്കപ്പെട്ട നഗരമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ആത്മീയവും പ്രൗഢിയേറിയതുമാണ് അയോധ്യ. അത് വിനോദസഞ്ചാരികൾക്കും തീര്‍ഥാടകര്‍ക്കും പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.