കാർഡിഫ്: ശ്രീലങ്കയ്ക്കെതിരായ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ നിന്നും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ലറെ ഒഴിവാക്കി. കാൽവണ്ണയ്ക്കേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ബട്ലർക്ക് പകരം ഡേവിഡ് മലനെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ടീമിൽ ഉൾപ്പെടുത്തി.
കാർഡിഫിൽ ലങ്കയ്ക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തിനിടെയാണ് പരിക്കേറ്റത്. മത്സരത്തിൽ 68 റണ്‍സ് നേടിയ ബട്ലറുടെ മികവിലായിരുന്നു ഇംഗ്ലണ്ട് ജയം. രണ്ടാം മത്സരത്തിൽ താരം കളിച്ചിരുന്നില്ല. പരമ്പരയിൽ ഒരു ട്വന്റി-20 മത്സരവും പിന്നാലെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുമുണ്ട്.