തിരുവനന്തപുരം: എം.സി. ജോസഫൈനുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചുവെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്. ജോസഫൈന് രാജി സന്നദ്ധത അറിയിച്ചുവെന്നും തീരുമാനം പാര്‍ട്ടി അംഗീകരിച്ചുവെന്നും വിജയരാഘവന് പറഞ്ഞു.
ജോസഫൈന്റെ പരാമര്‍ശം സമൂഹത്തില്‍ ചര്‍ച്ചയായി. സ്ത്രീയോട് നടത്തിയ വിവാദ പരാമര്‍ശം പൊതുവേ സ്വീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് തെറ്റാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
സമൂഹത്തില്‍ ചര്‍ച്ച ചെയ്ത വിഷയമായത് കൊണ്ട് സെക്രട്ടറിയേറ്റ് യോഗത്തിലും ഇത് ഉയര്‍ന്നുവന്നു. യോഗത്തില്‍ പങ്കെടുത്ത ജോസഫൈന് നടന്ന സംഭവം വിശദീകരിച്ചു. തുടര്‍ന്ന് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും രാജിസന്നദ്ധത അറിയിക്കുകയുമായിരുന്നു.- വിജയരാഘവന് പറഞ്ഞു.