+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ​ഗ്ര സി​നി​മാ​ന​യം രൂ​പീ​ക​രി​ക്കും: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നും വ​ള​ർ​ച്ച​യ്ക്കും അ​നു​ബ​ന്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ക്ഷേ​മ​ത്തി​നു​മാ​യി സ​മ​ഗ്ര​മാ​യ സി​നി​മാ​ന​യം രൂ​പീ​ക​രി​ക്കു​മെ​ന്ന് സ
സ​മ​ഗ്ര സി​നി​മാ​ന​യം രൂ​പീ​ക​രി​ക്കും: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
തി​രു​വ​ന​ന്ത​പു​രം: സി​നി​മാ മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നും വ​ള​ർ​ച്ച​യ്ക്കും അ​നു​ബ​ന്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ക്ഷേ​മ​ത്തി​നു​മാ​യി സ​മ​ഗ്ര​മാ​യ സി​നി​മാ​ന​യം രൂ​പീ​ക​രി​ക്കു​മെ​ന്ന് സാം​സ്‌​ക്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. സി​നി​മാ-​ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ പ​ന്ത്ര​ണ്ട് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​വി​ഡ് അ​നു​ബ​ന്ധ ലോ​ക്ഡൗ​ൺ സി​നി​മാ രം​ഗ​ത്ത് സൃ​ഷ്ടി​ച്ചി​ട്ടു​ള്ള പ്ര​തി​സ​ന്ധി സ​ർ​ക്കാ​ർ വ​ള​രെ ശ്ര​ദ്ധ​യോ​ടെ പ​രി​ഗ​ണി​ച്ചു​വ​രി​ക​യാ​ണ്. ഈ ​രം​ഗ​ത്തി​ന്‍റെ പു​ന​രു​ജ്ജീ​വ​ന​ത്തി​നും പ്ര​വ​ർ​ത്ത​ക​രു​ടെ ക്ഷേ​മ​ത്തി​നും പ്ര​ത്യേ​ക മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​ത്രാ​ഞ്ജ​ലി​യി​ൽ ആ​ധു​നി​ക ഫി​ലിം സി​റ്റി​യും കൊ​ച്ചി​യി​ൽ ആ​ധു​നി​ക സ്റ്റു​ഡി​യോ​യും ഉ​ൾ​പ്പെ​ടെ സ്ഥാ​പി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന​ത്തെ സി​നി​മാ നി​ർ​മാ​ണ സാ​ങ്കേ​തി​ക രം​ഗ​ത്ത് വ​ള​രെ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ല​യാ​ള സി​നി​മാ​രം​ഗം മി​ക​വു​റ്റ പ്രൊ​ഫ​ഷ​ണ​ലു​ക​ളും അ​തു​ല്യ​മാ​യ പ്ര​തി​ഭ​ക​ളു​മു​ള്ള മേ​ഖ​ല​യാ​ണ്. ഈ ​ഘ​ട​ക​ങ്ങ​ളെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :