+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നെ​തി​രെ ഇ​ഡി ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ജു​ഡീ​ഷ്യ​ല്‍ ക​മ്മീ​ഷ​നെ​തി​രേ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഹൈ​ക്കോ​ട​തി​യി​ല്‍. കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ്
ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നെ​തി​രെ ഇ​ഡി ഹൈ​ക്കോ​ട​തി​യി​ൽ
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ജു​ഡീ​ഷ്യ​ല്‍ ക​മ്മീ​ഷ​നെ​തി​രേ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഹൈ​ക്കോ​ട​തി​യി​ല്‍. കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ് ജു​ഡീ​ഷ്യ​ല്‍ ക​മ്മീ​ഷ​നെ​ന്ന് ഇ​ഡി ഹൈ​ക്കോ​ട​തി​യി​ല്‍ വാ​ദി​ച്ചു.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​യ​മ വി​രു​ദ്ധ​മാ​യാ​ണ് ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. ക​മ്മീ​ഷ​ൻ നി​യ​മ​നം അ​സാ​ധു​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ഡി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്താ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും ഇ​ഡി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ഴി​വി​ട്ട ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ ജ​സ്റ്റീ​സ് വി.​കെ. മോ​ഹ​ന​നെ ജു​ഡീ​ഷ്യ​ല്‍ ക​മ്മീ​ഷ​നാ​യി നി​യ​മി​ച്ച​ത്. ഈ ​ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ഡി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​ന്ദ്ര ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റേ​തെ​ന്നും ഇ​ഡി ആ​രോ​പി​ച്ചു.
More in Latest News :