+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യെ മാ​റ്റ​ണ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ദു​ര​നു​ഭ​വം നേ​രി​ട്ട യു​വ​തി വി​ളി​ച്ച​പ്പോ​ൾ അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ച്ച വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​നെ മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.
വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യെ മാ​റ്റ​ണ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: ദു​ര​നു​ഭ​വം നേ​രി​ട്ട യു​വ​തി വി​ളി​ച്ച​പ്പോ​ൾ അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ച്ച വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​നെ മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. വ​നി​ത​ക​ൾ​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത വ​നി​ത ക​മ്മീ​ഷ​നെ എ​ന്തി​നാ​ണ് സ​ർ​ക്കാ​ർ അ​രി​യി​ട്ടു വാ​ഴി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​വു​ന്നി​ല്ല. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തേ​ക്കാ​ൾ വ​ലി​യ മാ​ന​സി​ക പീ​ഡ​ന​മാ​ണ് വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യി​ൽ നി​ന്നും സ്ത്രീ​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ത​ര​ക്കാ​രോ​ട് എ​ങ്ങ​നെ​യാ​ണ് കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ൾ പ​രാ​തി പ​റ​യു​ക​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ത​യാ​റാ​വ​ണം. രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യോ​ട​ല്ല പാ​ർ​ട്ടി സം​വി​ധാ​ന​ത്തോ​ടാ​ണ് ത​നി​ക്ക് കൂ​റെ​ന്നാ​ണ് വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പ​റ​യു​ന്ന​ത്. ത​നി​ക്ക് മാ​ന​ഹാ​നി നേ​രി​ട്ടാ​ൽ പാ​ർ​ട്ടി​യി​ലാ​ണ് പ​രാ​തി ന​ൽ​കു​ക​യെ​ന്നാ​ണ് ഇ​വ​രു​ടെ ഭാ​ഷ്യം.

ധാ​ർ​ഷ്ട്യ​വും ക​ഴി​വു​കേ​ടും അ​ല​ങ്കാ​ര​മാ​ക്കി​യ ജോ​സ​ഫൈ​നെ പോ​ലു​ള്ള​വ​ർ വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യി​രി​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വ​നി​ത​ക​ൾ​ക്കും നാ​ണ​ക്കേ​ടാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :