+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചു; പി​എ​സ്എ​ൽ ഫൈ​ന​ലി​ൽ നി​ന്നും ര​ണ്ടു താ​ര​ങ്ങ​ൾ പു​റ​ത്ത്

ദു​ബാ​യി: പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗ് ഫൈ​ന​ലി​ൽ നി​ന്നും ര​ണ്ടു താ​ര​ങ്ങ​ളെ പാ​ക്ക് ക്രി​ക്ക​റ്റ് ബോ​ർ​ഡ് പു​റ​ത്താ​ക്കി. യു​എ​ഇ​യി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​നി​ടെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചു; പി​എ​സ്എ​ൽ ഫൈ​ന​ലി​ൽ നി​ന്നും ര​ണ്ടു താ​ര​ങ്ങ​ൾ പു​റ​ത്ത്
ദു​ബാ​യി: പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗ് ഫൈ​ന​ലി​ൽ നി​ന്നും ര​ണ്ടു താ​ര​ങ്ങ​ളെ പാ​ക്ക് ക്രി​ക്ക​റ്റ് ബോ​ർ​ഡ് പു​റ​ത്താ​ക്കി. യു​എ​ഇ​യി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​നി​ടെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​നാ​ണ് ന​ട​പ​ടി. പെ​ഷ​വാ​ർ സ​ൽ​മിയുടെ താ​ര​ങ്ങ​ളാ​യ ഹൈ​ദ​ർ അ​ലി, ഉ​മൈ​ദ് ആ​സി​ഫ് എ​ന്നി​വ​ർ​ക്കാ​ണ് കാ​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ക​ളി​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന് രാ​ത്രി 9.30-നാ​ണ് മു​ൾ​ട്ടാ​ൻ സു​ൽ​ത്താ​ൻ​സ്-​പെ​ഷ​വാ​ർ സ​ൽ​മി​സ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച താ​ര​ങ്ങ​ൾ ബ​യോ സെ​ക്യു​ർ ബ​ബ്ളി​ന് പു​റ​ത്തു​ള്ള​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​താ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണം. താ​ര​ങ്ങ​ൾ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചി​ല്ലെ​ന്നും പി​സി​ബി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​തോ​ടെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച ര​ണ്ടു താ​ര​ങ്ങ​ളും റൂം ​ക്വാ​റ​ന്ൈ‍​റ​നി​ൽ പ്ര​വേ​ശി​ച്ചു.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം യു​വ​താ​രം ഹൈ​ദ​ർ അ​ലി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സ്, ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ങ്ങ​ൾ​ക്കു​ള്ള പാ​ക്ക് ടീ​മി​ൽ അ​ലി ഉ​ൾ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി​ക്ക് പി​ന്നാ​ലെ ഇ​രു പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ൽ നി​ന്നും അ​ലി​യെ ഒ​ഴി​വാ​ക്കി പ​ക​രം ഷൊ​ഹൈ​ബ് മ​ക്സൂ​ദി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും പാ​ക്ക് ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു.
More in Latest News :