ന്യൂഡൽഹി: രാജ്യത്തെ വാക്സിൻ വിതരണത്തിൽ കേന്ദ്രസർക്കാരിന്റെ മെല്ലെപ്പോക്ക് ആശങ്കപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മൂന്നാം തരംഗം നേരിടാന്‍ തയാറെടുക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി ജനറൽ സെക്രട്ടറിമാരുടെയും എഐസിസിയുടെ ചുമതലയുള്ളവരുടെയും ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. വാക്സിനേഷന്റെ പ്രതിദിന നിരക്ക് മൂന്നിരട്ടിയായി കൂട്ടാൻ കേന്ദ്രസർക്കാരിന്റെ മേൽ സമ്മർദനം ചൊലുത്തണം. എങ്കിൽ ഈ വർഷാവസാനത്തോടെ 75 ശതമാനം ആളുകൾക്കെങ്കിലും വാക്സിൻ ലഭിക്കുമെന്നും കോൺഗ്രസ് അധ്യക്ഷ പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് 30,16,26,028 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.