കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയുമായി. ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്ന് വില കുറഞ്ഞത്.