സൂറത്ത്: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലെ സൂറത്തിലെ കോടതിയില്‍ ഹാജരായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിക്കുന്ന കേസിലാണ് രാഹുല്‍ കോടതിയില്‍ ഹാജരായത്.
"എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുള്ളത് എന്തുകൊണ്ടാണ്' എന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ ചോദിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. കര്‍ണാടകയിലെ കോലാറില്‍ 2019 ഏപ്രില്‍ 13ന് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം.
നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി .. ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ്. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു- എന്ന് രാഹുല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ചോദിച്ചിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
വിവാദ പരാമര്‍ശത്തിന് പിന്നാലെ സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗം പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.