+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​യ​ർ​ഹൗ​സ് മാ​ർ​ജി​ൻ കു​റ​യ്ക്കു​ന്ന​തി​ൽ ധാ​ര​ണ​യാ​യി​ല്ല; ബാ​റു​ക​ൾ അ​ട​ഞ്ഞു കി​ട​ക്കും

തി​രു​വ​ന​ന്ത​പു​രം: വെ​യ​ർ​ഹൗ​സ് മാ​ർ​ജി​ൻ കു​റ​യ്ക്കു​ന്ന​തി​ൽ ധാ​ര​ണ​യാ​യി​ല്ല. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ബാ​റു​ക​ള്‍ അ​ട​ഞ്ഞു​ത​ന്നെ കി​ട​ക്കും. ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യി നി
വെ​യ​ർ​ഹൗ​സ് മാ​ർ​ജി​ൻ കു​റ​യ്ക്കു​ന്ന​തി​ൽ ധാ​ര​ണ​യാ​യി​ല്ല; ബാ​റു​ക​ൾ അ​ട​ഞ്ഞു കി​ട​ക്കും
തി​രു​വ​ന​ന്ത​പു​രം: വെ​യ​ർ​ഹൗ​സ് മാ​ർ​ജി​ൻ കു​റ​യ്ക്കു​ന്ന​തി​ൽ ധാ​ര​ണ​യാ​യി​ല്ല. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ബാ​റു​ക​ള്‍ അ​ട​ഞ്ഞു​ത​ന്നെ കി​ട​ക്കും. ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യി നി​കു​തി സെ​ക്ര​ട്ട​റി​യും ബ​വ്കോ എം​ഡി​യും ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ല.

വെ​യ​ര്‍​ഹൗ​സ് മാ​ര്‍​ജി​ന്‍ കൂ​ട്ടി​യ​തി​നാ​ല്‍ മ​ദ്യ​ത്തി​ന്‍റെ പാ​ഴ്സ​ല്‍ വി​ല്‍​പ്പ​ന ന​ഷ്ട​മാ​ണെ​ന്ന ബാ​റു​ട​മ​ക​ളു​ടെ ആ​ക്ഷേ​പം ന്യാ​യ​മാ​ണെ​ങ്കി​ലും ഉ​ട​ന്‍ തീ​രു​മാ​മെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് നി​കു​തി സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലു​ള്ള തു​ട​ര്‍​ച​ര്‍​ച്ച​ക​ള്‍​ക്കു​ശേ​ഷം തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്ന് ബാ​റു​ട​മ​ക​ളെ അ​റി​യ​ച്ചു. ന​ഷ്‌​ടം സ​ഹി​ച്ച് മ​ദ്യ​വി​ല്‍​പ്പ​ന​യി​ല്ലെ​ന്ന് ബാ​റു​ട​മ​ക​ള്‍ വ്യ​ക്ത​മാ​ക്കി. മ​ദ്യം വാ​ങ്ങു​ന്ന നി​ര​ക്കി​ലെ വ​ര്‍​ധ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ഔ​ട്ട്‌​ലെ​റ്റു​ക​ളും തി​ങ്ക​ഴാ​ള്ച മു​ത​ല്‍ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

വെ​യ​ർ​ഹൗ​സ് മാ​ർ​ജി​ൻ ഉ​യ​ർ​ത്തി​യ ബ​വ്കോ​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബാ​റു​ക​ളും ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ഔ​ട്ട്‌​ലെ​റ്റു​ക​ളും അ​ട​ച്ചി​ട്ട​ത്.
More in Latest News :