ന്യൂഡൽഹി: ഇന്ത്യ-യുഎഇ വിമാന സർവീസ് ജൂലൈ ആറ് വരെ നിർത്തിവച്ചതായി എയർ ഇന്ത്യ. ട്വിറ്ററിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
യാത്രാനിബന്ധനകളിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. യുഎഇയിലെ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ജൂലൈ ആറ് വരെ വിമാനസർവീസ് ഉണ്ടാവില്ലെന്നും കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലൂടെയും ട്വിറ്റർ പേജിലൂടെയും അറിയിക്കാമെന്നുമാണ് യാത്രക്കാരന്റെ സംശയത്തിന് മറുപടിയായി എയർ ഇന്ത്യ ട്വീറ്റ് ചെയ്തത്.