ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ വീടിനു പുറത്താണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റുവെന്ന് സിറ്റി ഡെപ്യുട്ടി കമ്മീഷണർ മുദാസീർ റിയാസ് മാലിക് പറഞ്ഞു.