+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വാ​ക്‌​സി​ന്‍ 77.8 ശ​ത​മാ​നം ഫ​ല​പ്ര​ദം; മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണഫ​ലം ഡി​സി​ജി​ഐ അം​ഗീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നെ​തി​രെ ഭാ​ര​ത് ബ​യോ​ടെ​ക് നി​ർ​മി​ച്ച കോ​വാ​ക്‌​സി​ന്‍ 77.8 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന് മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ ഫ​ല റി​പ്പോ​ർ​ട്ട്. ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ ജ​ന​റ​ല്‍
കോ​വാ​ക്‌​സി​ന്‍ 77.8 ശ​ത​മാ​നം ഫ​ല​പ്ര​ദം; മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണഫ​ലം ഡി​സി​ജി​ഐ അം​ഗീ​ക​രി​ച്ചു
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നെ​തി​രെ ഭാ​ര​ത് ബ​യോ​ടെ​ക് നി​ർ​മി​ച്ച കോ​വാ​ക്‌​സി​ന്‍ 77.8 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന് മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ ഫ​ല റി​പ്പോ​ർ​ട്ട്. ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ (ഡി​സി​ജി​ഐ) വി​ദ​ഗ്ധ സ​മി​തി മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ ഫ​ലം അം​ഗീ​ക​രി​ച്ചു. വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ള്‍​ക്ക് ശേ​ഷം ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന വി ​ദ​ഗ്ധ സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഡി​സി​ജി​ഐ റി​പ്പോ​ര്‍​ട്ട് അം​ഗീ​ക​രി​ച്ച​ത്.‌

ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ഭാ​ര​ത് ബ​യോ​ടെ​ക്കും ഐ​സി​എം​ആ​റും ചേ​ര്‍​ന്ന് ഇ​ന്ത്യ​യി​ല്‍ ത​ന്നെ വി​ക​സി​പ്പി​ച്ച വാ​ക്സി​നാ​ണ് കോ​വാ​ക്സി​ൻ. രാ​ജ്യ​ത്തു​ട​നീ​ളം 25,800 പേ​രാ​ണ് മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രി​ല്‍ രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടേ​ണ്ട സാ​ധ്യ​ത 100 ശ​ത​മാ ന​വും ഇ​ല്ലാ​താ​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ പു​റ​ത്തു​വി​ട്ട മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ആ​ദ്യ ഇ​ട​ക്കാ​ല വി​ശ​ക​ല​ന​ത്തി​ല്‍ കോ​വാ​ക്‌​സി​ന്‍ 81 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന്‍റെ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഭാ​ര​ത് ബ​യോ​ടെ​ക് ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ ജ​ന​റ​ലി​ന് സ​മ​ര്‍​പ്പി​ച്ച​ത്. മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ ഫ​ല​വും ഡി​സി​ജി​ഐ അം​ഗീ​ക​രി​ച്ച​തോ​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി തേ​ടാ​ന്‍ ഭാ​ര​ത് ബ​യോ​ടെ​കി​ന് സാ​ധി​ക്കും.

അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി​യ വാ​ക്സി​നു​ക​ളി​ൽ ഒ​ന്നാ​ണ് കോ​വാ​ക്‌​സി​ന്‍. ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യും അ​സ്ട്രാ​സെ​ന​ക​യും ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ച് പു​നെ സീ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന കോ​വി​ഷീ​ൽ​ഡ്, റ​ഷ്യ​ന്‍ നി​ര്‍​മി​ത സ്പു​ട്‌​നി​ക് എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യി​ല്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി യു​ള്ള വാ​ക്‌​സി​നു​ക​ൾ.
More in Latest News :