+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നാം മു​ന്ന​ണി കാ​ല​ഹ​ര​ണ​പ്പെ​ട്ട​ത്, ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ക്കാ​നാ​കി​ല്ല: പ്ര​ശാ​ന്ത് കി​ഷോ​ർ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യെ നേ​രിടാൻ മൂ​ന്നാം മു​ന്ന​ണി സം​വി​ധാ​നം പ​രീ​ക്ഷി​ച്ച് പ​ഴ​കി​യ​തും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു​മാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ന്‍ പ്ര​ശാ​ന്ത് കി​ഷോ​ര്‍. മൂ​ന്നാം മു​ന്ന​
മൂ​ന്നാം മു​ന്ന​ണി കാ​ല​ഹ​ര​ണ​പ്പെ​ട്ട​ത്, ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ക്കാ​നാ​കി​ല്ല: പ്ര​ശാ​ന്ത് കി​ഷോ​ർ
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യെ നേ​രിടാൻ മൂ​ന്നാം മു​ന്ന​ണി സം​വി​ധാ​നം പ​രീ​ക്ഷി​ച്ച് പ​ഴ​കി​യ​തും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു​മാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ന്‍ പ്ര​ശാ​ന്ത് കി​ഷോ​ര്‍. മൂ​ന്നാം മു​ന്ന​ണി​ക്കും നാ​ലാം മു​ന്ന​ണി​ക്കും ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ക്കാ​നാ​കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​രു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്കെ​തി​രെ അ​ണി​നി​ര​ക്കു​ന്ന പ്ര​തി​പ​ക്ഷ സ​ഖ്യ​വു​മാ​യി ത​നി​ക്ക് യാ​തോ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും പ്ര​ശാ​ന്ത് കി​ഷോ​ര്‍ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ശാ​ന്ത് കി​ഷോ​റും എ​ന്‍​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​നാ​ണ് പ്ര​ശാ​ന്ത് കി​ഷോ​ർ മ​റു​പ​ടി ന​ൽ​കി​യ​ത്.
More in Latest News :