തിരുവനന്തപുരം: കോവളം വെങ്ങാനൂരിൽ യുവതി വാടകവീട്ടിൽ തീകൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെങ്ങാനൂർ സ്വദേശി അർച്ചന (24) ആണ് മരിച്ചത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് സുരേഷാണ് പിടിയിലായത്.
മരണത്തിൽ ദുരൂഹത ആരോപിച്ച് അർച്ചനയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഒരു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. സുരേഷിന്റെ വീട്ടുകാർ പണവും ഓഹരിയും ചോദിച്ചിരുന്നതായി അർച്ചനയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.