കോട്ടയം: ഇന്ധനവില വർധനവിനെതിരേ സംസ്ഥാനത്ത് വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തി. കേരളത്തിലെ 140 കേന്ദ്രങ്ങളിൽ രാവിലെ 11 മുതൽ 11.15 വരെയാണ് ചക്രസ്തംഭന സമരം സംഘടിപ്പിച്ചത്.
ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കേന്ദ്രം ഇന്ധന നികുതി വെട്ടിച്ചുരുക്കണമെന്നാണ് സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി എന്നീ ട്രേഡ് യൂണിയനുകളുടെ ആവശ്യം.