കോഴിക്കോട്ട്: കോഴിക്കോട് രാമനാട്ടുകരയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ഇന്ന് പുലർച്ചെ 4.45നായിരുന്നു അപകടം. നടന്നത്. പാലക്കാട് സ്വദേശികളായ സാഹിർ, ഷാഹിർ , നാസർ, സുബൈർ, അസൈനാർ എന്നിവരാണ് മരിച്ചത്. കാർ യാത്രക്കാരാണ് മരിച്ച എല്ലാവരും.
മരിച്ച അഞ്ച് പേരും പുരുഷൻമാരാണ്. അപകടത്തിൽ കാർ പൂർണമായും തകർന്നു. രാമനാട്ടുകര വൈദ്യരങ്ങാടിക്കു സമീപത്താണ് അപകടമുണ്ടായത്.
കോഴിക്കോട് വിമാനത്താവളത്തിൽനിന്നും പാലക്കാട്ടേയ്ക്ക് മടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.