കോൽക്കത്ത: ഉത്തര ബംഗാളിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന അലിപർദ്വോർ എംപിയുടെ ആവശ്യത്തിൽ പ്രതിഷേധിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അലിപർദ്വോർ ജില്ലാ പ്രസിഡന്റ് ഗംഗാ പ്രസാദ് ശർമയാണ് പാർട്ടിയിൽനിന്നും രാജിവച്ചത്.
ഗംഗ പ്രസാദ് ശർമ ഉൾപ്പെടെ അലിപർദ്വോർ ജില്ലാ ബിജെപിയിൽ നിന്നുള്ള ഏഴ് നേതാക്കൾ ശനിയാഴ്ച ടിഎംസിയിൽ ചേർന്നു. ബിജെപി എംപിമാർ ബംഗാൾ വിഭജനത്തിനായി സംസാരിക്കുന്നതായി ഗംഗാ പ്രസാദ് ആരോപിച്ചു.
പ്രത്യേക ഉത്തര ബംഗാൾ എന്ന വിഷയം ചർച്ച ചെയ്യാൻ ബിജെപിയുടെ അലിപൂർദാർ എംപി ജോൺ ബാർലയുടെ വസതിയിൽ കഴിഞ്ഞ ദിവസം രഹസ്യയോഗം നടന്നിരുന്നു. യോഗത്തിൽ ജൽപായ്ഗുരിയിൽ നിന്നുള്ള ബിജെപി എംപി ജയന്ത റോയ് ആവശ്യത്തെ പിന്തുണച്ചു.