ന്യൂഡൽഹി: ലോക്ക് ഡൗണ്‍ ഇളവുകൾക്ക് പിന്നാലെ ഓടിത്തുടങ്ങിയ ഡൽഹി മെട്രോയിൽ കുരങ്ങനും ഇടംപിടിച്ചത് കൗതുകമായി. കഴിഞ്ഞ ദിവസം യമുന ബാങ്ക് സ്റ്റേഷൻ മുതൽ ഐപി സ്റ്റേഷൻ വരെയുള്ള യാത്രയിലാണ് സീറ്റിൽ ഒരു കുരങ്ങും ഇടം പിടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
എവിടെ നിന്നാണ് കുരങ്ങ് ട്രെയിനകത്തേക്ക് കയറിയതെന്ന് വ്യക്തമല്ല. വൈകുന്നേരം 4.45 ന് ആണ് കുരങ്ങ് യമുന ബാങ്ക് സ്റ്റേഷനിൽ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചത്. കോച്ചിനകത്ത് അൽപ നേരം കറങ്ങിനടന്ന കുരങ്ങ് ഐപി സ്റ്റേഷൻ എത്തുന്നത് വരെ സീറ്റിൽ ഇരിപ്പുറപ്പിച്ചു.

ആരെയും ഉപദ്രപിക്കാതെ ശാന്തനായി ഇരുന്നായിരുന്നു കുരങ്ങന്റെ മെട്രോ യാത്ര. ഇടയ്ക്ക് ജനലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് എഴുന്നേറ്റ് നോക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഐ.പി സ്റ്റേഷൻ എത്തിയപ്പോൽ കുരങ്ങും ട്രെയിനിൽ നിന്ന് പുറത്തിറങ്ങി പോയി.मेट्रो में बंदर !
— Mukesh singh sengar मुकेश सिंह सेंगर (@mukeshmukeshs) June 20, 2021
यमुना बैंक से आईपी स्टेशन pic.twitter.com/27ynqmipVW