ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 124 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. നാല് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 16 ന് 97 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.
തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കേസുകളുടെ എണ്ണം 150 ൽ താഴെ എത്തുന്നത്. ശനിയാഴ്ച 135 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.17 ശതമാനമായി കുറഞ്ഞപ്പോൾ രോഗമുക്തി നിരക്ക് 98.11 ശതമാനമായി വർധിച്ചതും ഡൽഹിക്ക് ആശ്വസമേകുന്നു.
നിലവിൽ 2,091 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 398 പേർ രോഗമുക്തരായി. മരണ നിരക്കും കുറഞ്ഞു. ഞായറാഴ്ച റിപ്പോർട്ട് ചെയ്ത മരണ നിരക്ക് 1.74 ശതമാനമാണ്.