സുൽത്താൻ ബത്തേരി: കടമായി വാങ്ങിയ പണമാണ് മുൻ എംഎൽഎ സി.കെ ശശീന്ദ്രന്റെ ഭാര്യക്ക് നൽകിയതെന്ന് സി.കെ ജാനു. കൃഷി ചെയ്ത് ലഭിച്ച പണമാണ് നൽകിയത്. പലരിൽനിന്നും പണം കടമായി വാങ്ങിയിട്ടുണ്ട്. അത് തിരികെ നൽകിയിട്ടുമുണ്ട്. കോഴപ്പണം നൽകി എന്നത് അടിസ്ഥാനരഹിത ആരോപണമാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജാനു മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നൽകിയ കോഴപ്പണത്തിൽ നാലര ലക്ഷം രൂപ സികെ ജാനു സിപിഎം നേതാവ് സികെ ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറി യെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആരോപിച്ചിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നൽകിയ കോഴപ്പണത്തിൽ നാലര ലക്ഷം രൂപ സികെ ജാനു സിപിഎം നേതാവ് സികെ ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറി യെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആരോപിച്ചിരുന്നു.