+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഷ്ട്രീ​യ ക്രി​മി​ന​ലു​ക​ളെ വ്യ​ക്തി​പ​ര​മാ​യി കീ​ഴ്‌​പ്പെ​ടു​ത്ത​ണം; പി​ണ​റാ​യി പോ​ര് തു​ട​ർ​ന്ന് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​വു​മാ​യി വീ​ണ്ടും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ രം​ഗ​ത്ത്. പി​ണ​റാ​യി​ക്കെ​തി​രാ​യ വി​മ​ര്‍​ശ​നം വ്യ​ക്തി​പ​ര​മാ​ണ
രാ​ഷ്ട്രീ​യ ക്രി​മി​ന​ലു​ക​ളെ വ്യ​ക്തി​പ​ര​മാ​യി കീ​ഴ്‌​പ്പെ​ടു​ത്ത​ണം; പി​ണ​റാ​യി പോ​ര് തു​ട​ർ​ന്ന് കെ. ​സു​ധാ​ക​ര​ൻ
ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​വു​മാ​യി വീ​ണ്ടും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ രം​ഗ​ത്ത്. പി​ണ​റാ​യി​ക്കെ​തി​രാ​യ വി​മ​ര്‍​ശ​നം വ്യ​ക്തി​പ​ര​മാ​ണ്. രാ​ഷ്ട്രീ​യ ക്രി​മി​ന​ലു​ക​ളെ വ്യ​ക്തി​പ​ര​മാ​യി കീ​ഴ്‌​പ്പെ​ടു​ത്തു​ക ത​ന്നെ വേ​ണ​മെ​ന്നാ​ണ് താ​ൻ പ​ഠി​ച്ചി​ട്ടു​ള്ള​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ തു​ട​ർ ആ​ക്ര​മ​ണം. ഏ​കാ​ധി​പ​തി​യാ​ണെ​ന്ന് സ്വ​യം ക​രു​തു​ക​യും, അ​ണി​ക​ളെ കൊ​ണ്ട് അ​ങ്ങ​നെ വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണ് പി​ണ​റാ​യി​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​യു​ന്നു.

ഇ​ത്ത​രം സ്വ​ഭാ​വ വൈ​ക​ല്യ​ങ്ങ​ള്‍ ഉ​ള്ള ഒ​രാ​ള്‍​ക്ക് അ​ധി​കാ​രം കൂ​ടി ഉ​ണ്ടാ​യാ​ല്‍ സ​ര്‍​ക്കാ​ര്‍ ത​ന്നെ അ​രാ​ജ​ത്വ​ത്തി​ലേ​ക്ക് കൂ​പ്പു കു​ത്തും. അ​താ​ണ് പ​ല​ത​രം അ​ഴി​മ​തി​ക​ളു​ടെ രൂ​പ​ത്തി​ല്‍ നാം ​ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​മാ​യി കാ​ണു​ന്ന​ത്. ഇ​തി​നു​ള്ള ഏ​ക പ​രി​ഹാ​ര​മാ​യി കാ​ണു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ വി​മ​ര്‍​ശ​നം മാ​ത്ര​മാ​ണ്.

എ​ന്നു​മു​ത​ല്‍ അ​വ​ര്‍ ചീ​ഞ്ഞ​ളി​ഞ്ഞ വ്യ​ക്തി ആ​രാ​ധ​ന മാ​റ്റി​വ ച്ച് ​രാ​ഷ്ട്രീ​യ സം​വാ​ദ​ത്തി​ന് ത​യാ​റാ​കു​ന്നൊ അ​ന്ന് താ​നും പി​ണ​റാ​യി വി​ജ​യ​നെ വി​ചാ​ര​ണ ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് സു​ധാ​ക​ര​ന്‍ ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​യു​ന്നു.
More in Latest News :