കോൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ജയന്താ നസ്കർ (73) അന്തരിച്ചു. ശനിയാഴ്ച കോല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മാസം അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഗൊസാബാ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ജയന്ത നസ്കർ. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഇവിടെ നിന്നും ജയിക്കുന്നത്. ജയന്താ നസ്കറിന്റെ മരണത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചനം അറിയിച്ചു.