+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്തി​ന് 9.85 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 9,85,490 ഡോ​സ് വാ​ക്‌​സി​ന്‍​കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. സം​സ്ഥാ​നം വാ​ങ്ങി​യ 1,32,340 ഡോ​സ് കോ​വി​ഷീ​ല്‍​ഡ്
സം​സ്ഥാ​ന​ത്തി​ന് 9.85 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭി​ച്ചു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 9,85,490 ഡോ​സ് വാ​ക്‌​സി​ന്‍​കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. സം​സ്ഥാ​നം വാ​ങ്ങി​യ 1,32,340 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും കേ​ന്ദ്രം അ​നു​വ​ദി​ച്ച ആ​റ് ല​ക്ഷം കോ​വീ​ഷീ​ല്‍​ഡ് വാ​ക്‌​സി​നു​മാ​ണ് ല​ഭി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​റ് ല​ക്ഷം ഡോ​സ് വാ​ക്‌​സി​നാ​ണ് എ​ത്തി​ച്ച​ത്. നേ​ര​ത്തെ കെ​എം​എ​സ്‌​സി​എ​ല്‍ മു​ഖേ​ന ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യ സം​സ്ഥാ​ന​ത്തി​ന്‍റെ വാ​ക്‌​സി​ന്‍ എ​റ​ണാ​കു​ള​ത്താ​ണ് എ​ത്തി​യ​ത്. ഇ​തു​കൂ​ടാ​തെ 97,500 ഡോ​സ് കോ​വാ​ക്‌​സി​നും 1,55,650 ഡോ​സ് കോ​വീ​ഷീ​ല്‍​ഡ് വാ​ക്‌​സി​നും ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

കോ​വാ​ക്‌​സി​ന്‍ എ​ത്തു​ന്ന​ത് കോ​വാ​ക്‌​സി​ന്‍ ര​ണ്ടാം ഡോ​സ് എ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തി​നാ​കെ 1,21,75,020 ഡോ​സ് വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​യ​ത്. അ​തി​ല്‍ 12,04,960 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 1,37,580 ഡോ​സ് കോ​വാ​ക്‌​സി​നും ഉ​ള്‍​പ്പെ​ടെ ആ​കെ 13,42,540 ഡോ​സ് വാ​ക്‌​സി​നാ​ണ് സം​സ്ഥാ​നം വാ​ങ്ങി​യ​ത്.

97,90,330 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 10,42,150 ഡോ​സ് കോ​വാ​ക്‌​സി​നും ഉ​ള്‍​പ്പെ​ടെ ആ​കെ 1,08,32,480 ഡോ​സ് വാ​ക്‌​സി​ന്‍ കേ​ന്ദ്രം ന​ല്‍​കി​യ​താ​ണ്.
More in Latest News :