+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശനിയും ഞായറും സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍; പൊ​തു​ഗ​താ​ഗ​ത​മില്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശനിയാഴ്ചയും ഞായറാഴ്ചയും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍. അ​വ​ശ്യ​മേ​ഖ​ല​യ്ക്കു മാ​ത്ര​മാ​ണ് ഇ​ള​വ്. പൊ​തു​ഗ​താ​ഗ​തം ഉ​ണ്ടാ​കി​ല്ല. ബാ​ര്‍, ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ളും
ശനിയും ഞായറും സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍; പൊ​തു​ഗ​താ​ഗ​ത​മില്ല
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശനിയാഴ്ചയും ഞായറാഴ്ചയും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍. അ​വ​ശ്യ​മേ​ഖ​ല​യ്ക്കു മാ​ത്ര​മാ​ണ് ഇ​ള​വ്. പൊ​തു​ഗ​താ​ഗ​തം ഉ​ണ്ടാ​കി​ല്ല. ബാ​ര്‍, ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കും.

അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി മാ​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ സ​ത്യ​വാ​ങ്മൂ​ലം ക​രു​ത​ണം. ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പാ​ഴ്സ​ൽ, ടേ​ക്ക് എ​വേ എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ല. ഹോം ​ഡെ​ലി​വ​റി മാ​ത്രം. ലോ​ക്ഡൗ​ണി​ൽ ഇ​തു​വ​രെ ന​ൽ​കി​യ ഇ​ള​വു​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ് ഇ​ന്നും നാ​ളെ​യും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, പാ​ൽ വി​ത​ര​ണം,പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി ക​ട​ക​ൾ, മ​ത്സ്യ മാം​സ വി​ൽ​പ​ന ശാ​ല​ക​ൾ,ബേ​ക്ക​റി എ​ന്നി​വ രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ തു​റ​ക്കാം. നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കാം. ട്രെ​യി​ൻ, വി​മാ​ന ടി​ക്ക​റ്റും മ​റ്റു രേ​ഖ​ക​ളു​മു​ണ്ടെ​ങ്കി​ൽ യാ​ത്രാ​നു​മ​തി.​വാ​ക്സി​ൻ എ​ടു​ക്കാ​ൻ പോ​കു​ന്ന​വ​ർ​ക്കും യാ​ത്ര ചെ​യ്യാം.

കാ​ബു​ക​ൾ​ക്കും ടാ​ക്സി​ക​ൾ​ക്കും യാ​ത്രാ​ടി​ക്ക​റ്റു​ള്ള​വ​രു​മാ​യി പോ​കാം. ഐ​ടി ക​ന്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, രോ​ഗി​ക​ൾ, കൂ​ട്ടി​രി​പ്പു​കാ​ർ എ​ന്നി​വ​ർ​ക്ക് യാ​ത്രാ​നു​മ​തി ഉ​ണ്ട്. മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാം.

വി​വാ​ഹ​ങ്ങ​ൾ, വീ​ട്ടു​താ​മ​സ, ച​ട​ങ്ങു​ക​ൾ എ​ന്നി​വ കൊ​വി​ഡ് ജാ​ഗ്ര​താ​പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്താം, ടെ​ലി​കോം,ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കും പ്ര​വ​ർ​ത്തി​ക്കാം.
More in Latest News :