ബ്രസീലിയ: കോപ്പ അമേരിക്കയിലെ ആദ്യ ജയം സ്വന്തമാക്കി അര്‍ജന്റീന. ഗ്രൂപ്പ് ബിയിൽ ഉറുഗ്വെയെയാണ് അർജന്റീന വീഴ്ത്തിയത്. തുല്യശക്തികളുടെ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീനയുടെ ജയം.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അർജന്റീയുടെ വിജയ ഗോൾ പിറന്നു. 13-ാം മിനിറ്റിൽ ഗൈഡോ റോഡ്രിഗസാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. മെസിയുടെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്.
മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു. ആദ്യ മത്സരത്തില്‍ ചിലിയോട് അർജന്റീന സമനില വഴങ്ങിയിരുന്നു. ഈ വിജയത്തോടെ മെസിയും കൂട്ടരും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.