+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ശ​ദ​മാ​യി പ​റ​യാ​നു​ണ്ട്; മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി ശ​നി​യാ​ഴ്ച: കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് ശ​നി​യാ​ഴ്ച മ​റു​പ​ടി പ​റ​യു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. വി​ശ​ദ​മാ​യി പ​റ​യാ​നു​ണ്ട്. ശ​നി​യാ​ഴ്
വി​ശ​ദ​മാ​യി പ​റ​യാ​നു​ണ്ട്; മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി ശ​നി​യാ​ഴ്ച: കെ. ​സു​ധാ​ക​ര​ൻ
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് ശ​നി​യാ​ഴ്ച മ​റു​പ​ടി പ​റ​യു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. വി​ശ​ദ​മാ​യി പ​റ​യാ​നു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ഇ​ന്ന​ത്തെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​തി​രൂ​ക്ഷ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി സു​ധാ​ക​ര​നെ ക​ട​ന്നാ​ക്ര​മി​ച്ച​ത്. ബ്ര​ണ്ണ​ൻ കോ​ളേ​ജി​ലെ സം​ഘ​ർ​ഷ​ത്തി​നി​ടെ പി​ണ​റാ​യി വി​ജ​യ​നെ കൈ​കാ​ര്യം ചെ​യ്തു​വെ​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തോ​ടാ​ണ് മു​ഖ്യ​മ​ന്ത്രി രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച​ത്. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റെ പി.​രാ​മ​കൃ​ഷ്ണ​ന്‍റെ വാ​ക്കു​ക​ള്‍ ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി തി​രി​ച്ച​ടി​ച്ച​ത്.

ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് പി​ണ​റാ​യി വി​ജ​യ​നെ താ​ൻ മ​ർ​ദി​ച്ചി​ട്ടു​ണ്ടെ​ന്നു സു​ധാ​ക​ര​ൻ ഒ​രു വാ​രി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ കാ​ര്യം ചോ​ദി​ച്ച​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി​യും പ​ഴ​യ ക​ഥ​ക​ൾ പു​റ​ത്തെ​ടു​ത്ത​ത്. സു​ധാ​ക​ര​ൻ പൊ​ങ്ങ​ച്ചം പ​റ​യു​ക​യാ​ണ്. സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​ത് ഒ​രു സ്വ​പ്നാ​ട​ന​ത്തി​ന്‍റെ ഭാ​ഗം മാ​ത്ര​മാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന് ത​ന്നെ ച​വു​ട്ടി വീ​ഴ്ത്ത​ണ​മെ​ന്നൊ​ക്കെ മോ​ഹ​മു​ണ്ടാ​യി കാ​ണും. യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ച്ചാ​ല​ല്ലേ സം​ഭ​വി​ച്ച​താ​യി പ​റ​യാ​ൻ ക​ഴി​യു​ക​യു​ള്ളു. അ​തു​കൊ​ണ്ടൊ​ന്നും വി​ചാ​രി​ക്കു​ന്ന​തു പോ​ലെ വി​ജ​യ​നെ വീ​ഴി​ക്കാ​നാ​കി​ല്ല.- മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
More in Latest News :