തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള തന്റെ പടിയിറക്കം സന്തോഷത്തോടെയെന്ന് മുല്ലപ്പളളി രാമചന്ദ്രൻ. കെ. സുധാകരന്റെ നിയമനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 19 സീറ്റ് നേടാനായത് വലിയ നേട്ടമാണ്. ജീവിതത്തിൽ ഉയർച്ച, താഴ്ചകൾ ഉണ്ടായിട്ടുണ്ട്. പാർട്ടിയാണ് വലുത്. എല്ലാത്തിനെയും പ്രസാദാത്മകത്വത്തോടെയാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.