തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ. സുധാകരന് എല്ലാ വിജയാശംസകളും നേരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്നതിന് അദ്ദേഹത്തിന് എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രൂപ്പുകൾക്കും വ്യക്തിതാല്പര്യങ്ങൾക്കും അതീതമായി പാർട്ടി താല്പര്യവും ജനതാല്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് കോൺഗ്രസിനെ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാൻ സുധാകരന് കഴിയട്ടെയെന്ന് വി.എം. സുധീരൻ പറഞ്ഞു. തീരുമാനം കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തുമെന്ന് എം.എം. ഹസനും പ്രതികരിച്ചു.