തിരുവനന്തപുരം: കെ. സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസിൽ മാറ്റത്തിന്റെ കാലമാണിതെന്ന് തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു.
സുധാകരൻ അധ്യക്ഷനാകുന്നത് പ്രവർത്തകർക്ക് ആവേശമാകും. കോൺഗ്രസിന് ഊർജസ്വലമായ അന്തരീക്ഷമാണ് ഇനിയുള്ള നാളുകളിൽ ഉണ്ടാകാൻ പോകുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.
സുധാകരൻ അധ്യക്ഷനാകുന്നത് പ്രവർത്തകർക്ക് ആവേശമാകും. കോൺഗ്രസിന് ഊർജസ്വലമായ അന്തരീക്ഷമാണ് ഇനിയുള്ള നാളുകളിൽ ഉണ്ടാകാൻ പോകുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.