തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നേതാക്കളെയും ഒന്നിച്ചുകൊണ്ടുപോകുമെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ എല്ലാ പ്രവർത്തനവും നടത്തുമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഹൈക്കമാൻഡ് തീരുമാനം വന്നതിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയെ പുനരുജ്ജീവിപ്പിച്ച് ദേശീയ നേതൃത്വം തന്നിൽ അർപ്പിച്ച വിശ്വാസം കാക്കാൻ പ്രവർത്തിക്കും. അർഹതയും കഴിവും ഉള്ളവരെ നേതൃനിരയിൽ എത്തിക്കുമെന്നും ഗ്രൂപ്പിന് മുകളിലാണ് പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂപ്പ് നേതാക്കൾ തനിക്കെതിരേ എതിർപ്പ് ഉയർത്തിയ വിഷയത്തോടൊന്നും പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.