പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനായ റാഫേൽ നദാൽ ക്വാർട്ടറിൽ കടന്നു. വാശിയേറിയ മത്സരത്തിൽ ഇറ്റലിയുടെ ജന്നിക് സിന്നറിനെയാണ് നദാൽ തോൽപ്പിച്ചത്. സ്കോർ: 7-5, 6-3, 6-0. മത്സരം രണ്ട് മണിക്കൂർ 18 മിനിറ്റ് നീണ്ടുനിന്നു.
ക്വാർട്ടറിൽ അർജന്റീനയുടെ ഡിയഗോ ഷ്വാര്ട്ട്മാൻ ആണ് നദാലിന്റെ എതിരാളി. നാലാം റൗണ്ടിൽ ജർമനിയുടെ ജാൻ ലെന്നാർഡ് സ്ട്രഫിനെ തോൽപ്പിച്ചാണ് ഷ്വാർട്ട്മാൻ മുന്നേറിയത്. 7-6, 6-4, 7-5 എന്ന സ്കോറിനാണ് അർജന്റീനൻ താരത്തിന്റെ ജയം.