കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി യുഡിഎഫ് എംപിമാരുടെ സമരം. കൊച്ചി ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിലാണ് പ്രതിഷേധം.
ലക്ഷദ്വീപ് ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും മാനിക്കാത്ത അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന നിയമനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിലെ യുഡിഎഫ് എംപിമാർ പ്രതിഷേധം നടത്തുന്നത്.
ഒരു ജനതയെ ഒന്നാകെ അടിച്ചമർത്താനുള്ള ശ്രമം നടക്കുന്പോൾ ദ്വീപ് ജനതയെ ചേർത്തുനിർത്താനുള്ള ഉത്തരവാദിത്തം കേരളത്തിനുണ്ടെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.