+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീ​വി​ത​ത്തി​ലേ​ക്ക് ഒ​രാ​ൾ കൂ​ടി; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ഹാ​രി​യും മേ​ഗ​നും

ല​ണ്ട​ൻ: ബ്രി​ട്ടി​ഷ് രാ​ജ​കു​മാ​ര​ൻ ഹാ​രി​ക്കും ഭാ​ര്യ മേ​ഗ​ൻ മാ​ർ​ക്കി​ളി​നും ര​ണ്ടാ​മ​ത്തെ കു​ഞ്ഞു പി​റ​ന്നു. പെ​ണ്‍​കു​ഞ്ഞ് പി​റ​ന്ന​തി​ന്‍റെ സ​ന്തോ​ഷം ഇ​രു​വ​രും പ​ങ്കു​വ​ച്ചു. മു​ത്ത​ശ്ശി
ജീ​വി​ത​ത്തി​ലേ​ക്ക് ഒ​രാ​ൾ കൂ​ടി; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ഹാ​രി​യും മേ​ഗ​നും
ല​ണ്ട​ൻ: ബ്രി​ട്ടി​ഷ് രാ​ജ​കു​മാ​ര​ൻ ഹാ​രി​ക്കും ഭാ​ര്യ മേ​ഗ​ൻ മാ​ർ​ക്കി​ളി​നും ര​ണ്ടാ​മ​ത്തെ കു​ഞ്ഞു പി​റ​ന്നു. പെ​ണ്‍​കു​ഞ്ഞ് പി​റ​ന്ന​തി​ന്‍റെ സ​ന്തോ​ഷം ഇ​രു​വ​രും പ​ങ്കു​വ​ച്ചു.

മു​ത്ത​ശ്ശി എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ​യും ഹാ​രി​യു​ടെ അ​മ്മ ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ​യും പേ​രി​ന്‍റെ ഓ​ർ​മ​യി​ലാ​ണ് ഇ​രു​വ​രും കു​ഞ്ഞി​ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ലി​ലി​ബെ​റ്റ് ഡ​യാ​ന മൗ​ണ്ട്ബാ​റ്റ​ൻ വി​ൻ​സ​ർ എ​ന്നാ​ണു കു​ഞ്ഞി​നു പേ​രി​ട്ട​ത്. ​ലി​ലി എ​ന്ന് ഓ​മ​ന​പ്പേ​രും ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ന്‍റാ ബാ​ർ​ബ​റ കോ​ട്ടേ​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു കു​ഞ്ഞി​ന്‍റെ ജ​ന​നം. ലോ​ക​മെ​ന്പാ​ടു​മു​ള്ള​വ​രു​ടെ പ്രാ​ർ​ഥ​ന​യ്ക്കും സ്നേ​ഹ​ത്തി​നും ത​ങ്ങ​ൾ ന​ന്ദി​യു​ള്ള​വ​രാ​ണെ​ന്നും ഹാ​രി​യും മേ​ഗ​നും പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് ന​ൽ​കു​ന്ന പി​ന്തു​ണ​യ്ക്ക് ന​ന്ദി​യെ​ന്നും ഹാ​രി​യും മേ​ഗ​നും കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മ്മ​യും കു​ഞ്ഞും തി​രി​കെ ക​ലി​ഫോ​ർ​ണി​യ​യി​ലെ വീ​ട്ടി​ലെ​ത്തി​യെ​ന്ന് പ്ര​സ് സെ​ക്ര​ട്ട​റി​യും അ​റി​യി​ച്ചു.
More in Latest News :