+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ലാ​ബു​ക​ള്‍ മൂ​ന്ന് മാ​സം കൂ​ടി തു​ട​രും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ജ്ജമാ​ക്കി​യ കോ​വി​ഡ് 19 മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് ലാ​ബു​ക​ള്‍ അ​ടു​ത്ത മൂ​ന്ന് മാ​സം കൂ​ടി തു​ട​രാ​
മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ലാ​ബു​ക​ള്‍ മൂ​ന്ന് മാ​സം കൂ​ടി തു​ട​രും
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ജ്ജമാ​ക്കി​യ കോ​വി​ഡ് 19 മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് ലാ​ബു​ക​ള്‍ അ​ടു​ത്ത മൂ​ന്ന് മാ​സം കൂ​ടി തു​ട​രാ​ന്‍ ഉ​ത്ത​ര​വാ​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് മു​ത​ല്‍ 10 മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ലാ​ബു​ക​ളാ​ണ് സ​ജ്ജമാ​ക്കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മൊ​ബൈ​ല്‍ ലാ​ബ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും മൂ​ന്നാം ത​രം​ഗ​ത്തെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​മൊ​ബൈ​ല്‍ ടെ​സ്റ്റ് ലാ​ബു​ക​ള്‍ മൂ​ന്ന് മാ​സം കൂ​ടി നീ​ട്ടി​യ​ത്.

ഇ​തു​കൂ​ടാ​തെ നാ​ല് മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ലാ​ബു​ക​ള്‍ കൂ​ടി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. അ​വ​യു​ടെ എ​ന്‍​എ​ബി​എ​ല്‍ ഓ​ഡി​റ്റ് ന​ട​ന്ന് വ​രി​ക​യാ​ണ്. ഈ ​മാ​സം 15ന് ​മു​മ്പാ​യി ഇ​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റു​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​യി 26 സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും ഉ​യ​ര്‍​ന്നു വ​രു​ന്ന കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​ദി​ന ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം ഉ​യ​ര്‍​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യി​രു​ന്നു മൊ​ബൈ​ല്‍ ലാ​ബു​ക​ള്‍. കെ​എം​എ​സ്‌​സി​എ​ല്‍ ആ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പു​കാ​ര്‍. സാ​മ്പി​ള്‍ ക​ള​ക്ട് ചെ​യ്ത് ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് ന​ട​ത്തി റി​സ​ള്‍​റ്റ് ന​ല്‍​കു​ന്ന​തി​ന് 448.20 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ഓ​രോ മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ലാ​ബു​ക​ള്‍​ക്കും പ്ര​തി​ദി​നം 2,000 ടെ​സ്റ്റു​ക​ള്‍ വ​രെ ന​ട​ത്തു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ണ്ട്. ഓ​രോ ലാ​ബും അ​താ​ത് ജി​ല്ല​യി​ലെ ജി​ല്ലാ സ​ര്‍​വ​യ​ല​ന്‍​സ് ഓ​ഫീ​സ​റു​ടെ (ഡി​എ​സ്ഒ) നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ഡി​എ​സ്ഒ ന​ല്‍​കു​ന്ന നി​ര്‍​ദ്ദേ​ശ​ത്തി​ന​നു​സ​രി​ച്ച് ജി​ല്ല​യി​ലെ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ല്‍ ഈ ​മൊ​ബൈ​ല്‍ ലാ​ബു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചു​വ​രു​ന്നു. ഇ​തു​വ​രെ 6,02,063 ടെ​സ്റ്റു​ക​ള്‍ ഈ ​മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ലാ​ബു​ക​ള്‍ വ​ഴി ന​ട​ത്തി​യി​ട്ടു​ണ്ട്.
More in Latest News :