ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ 1.63 കോടി കോവിഡ് വാക്സിന് ഡോസുകള്‍ വിതരണം ചെയ്യുന്നതിനായി ശേഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
ഇതുവരെ 24 കോടിയിലധികം വാക്സിൻ ഡോസുകൾ (24,60,80,900) സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. ഇതിൽ പാഴായിപ്പോയത് ഉൾപ്പെടെ 22,96,95,199 ഡോസുകളാണ് ഉപയോഗിച്ചതെന്നും മന്ത്രാലയം അറിയിച്ചു.
മൊത്തം 1,63,85,701 ഡോസുകൾ സംസ്ഥാനങ്ങളുടെ പക്കൽ ബാക്കിയുണ്ട്. ഞായറാഴ്ച രാവിലെ ഏഴു വരെയുള്ള കണക്ക് പ്രകാരം 32,42,503 സെഷനുകളിലൂടെ 23,13,22,413 വാക്സിന് ഡോസുകള്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.