+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോരാട്ടത്തിന്‍റെ കാഠിന്യമേറുന്നു; ഫെ​ഡ​റ​ര്‍ ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ നി​ന്ന് പിന്മാറിയേക്കും

പാ​രീ​സ്: സ്വി​സ് ഇ​തി​ഹാ​സം റോ​ജ​ര്‍ ഫെ​ഡ​റ​ർ ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ നി​ന്ന് പി​ന്മാ​റി​യേ​ക്കും. ശ​നി​യാ​ഴ്ച ന​ട​ന്ന മൂ​ന്ന് മ​ണി​ക്കൂ​റും 35 മി​നി​റ്റും നീ​ണ്ട മൂ​ന്നാം റൗ​ണ്ട് മ​ത്സ​ര​ത്തി​ന് ശേ​ഷ​
പോരാട്ടത്തിന്‍റെ കാഠിന്യമേറുന്നു; ഫെ​ഡ​റ​ര്‍ ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ നി​ന്ന് പിന്മാറിയേക്കും
പാ​രീ​സ്: സ്വി​സ് ഇ​തി​ഹാ​സം റോ​ജ​ര്‍ ഫെ​ഡ​റ​ർ ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ നി​ന്ന് പി​ന്മാ​റി​യേ​ക്കും. ശ​നി​യാ​ഴ്ച ന​ട​ന്ന മൂ​ന്ന് മ​ണി​ക്കൂ​റും 35 മി​നി​റ്റും നീ​ണ്ട മൂ​ന്നാം റൗ​ണ്ട് മ​ത്സ​ര​ത്തി​ന് ശേ​ഷ​മാ​ണ് താ​രം ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ കാ​ഠി​ന്യം കൈ​കാ​ര്യം ചെ​യ്യാ​ന്‍ കാ​ല്‍​മു​ട്ടി​ന് ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ പി​ന്മാ​റു​മെ​ന്നാ​ണ് 39 വ​യ​സു​കാ​ര​നാ​യ താ​രം പ​റ​ഞ്ഞ​ത്.

മൂ​ന്നാം റൗ​ണ്ടി​ല്‍ ഡൊ​മി​നി​ക് കൊ​പ്‌​ഫെ​യ്‌​ക്കെ​തി​രാ​യ നാ​ലു സെ​റ്റ് മ​ത്സ​ര​ത്തി​ൽ ഫെ​ഡ​റ​ർ ജ​യി​ച്ചി​രു​ന്നു. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ 7-6(5), 6-7 (3), 7-6 (4), 7-5 എ​ന്ന സ്കോ​റി​ന് എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ഫെ​ഡ​റ​റു​ടെ ജ​യം. വ​ല​ത് കാ​ല്‍​മു​ട്ടി​ന് ര​ണ്ടു ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് വി​ധേ​യ​നാ​യ ശേ​ഷം ക​ഴി​ഞ്ഞ 18 മാ​സ​ത്തി​നി​ടെ ഫെ​ഡ​റ​ര്‍ ക​ളി​ച്ച ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്.

ക​ളി തു​ട​ര​ണ​മോ വേ​ണ്ട​യോ എ​ന്ന​തി​ൽ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തു​ണ്ട്. കാ​ല്‍​മു​ട്ടി​ന് കൂ​ടു​ത​ല്‍ സ​മ്മ​ര്‍​ദം കൊ​ടു​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​വു​മോ? വി​ശ്ര​മം എ​ടു​ക്കേ​ണ്ട സ​മ​യ​മാ​ണോ? എ​ന്നെ​ല്ലാം അ​റി​യ​ണം. ഓ​രോ ദി​വ​സ​വും താ​ന്‍ ഉ​റ​ക്കം ഉ​ണ​രു​ന്ന​ത് ത​ന്‍റെ കാ​ല്‍​മു​ട്ടി​ന്‍റെ അ​വ​സ്ഥ എ​ങ്ങ​നെ​യു​ണ്ടെ​ന്ന് നോ​ക്കി​യാ​ണെ​ന്നും ഫെ​ഡ​റ​ര്‍ പ​റ​ഞ്ഞു.

68-ാം ത​വ​ണ​യാ​ണ് ഫെ​ഡ​റ​ര്‍ ഒ​രു ഗ്രാ​ന്‍​ഡ്സ്ലാം ടൂ​ര്‍​ണ​മെന്‍റി​ന്‍റെ അ​വ​സാ​ന 16-ല്‍ ​ഇ​ടം​പി​ടി​ക്കു​ന്ന​ത്. നാ​ലാം റൗ​ണ്ടി​ൽ ഇ​റ്റ​ലി​യു​ടെ മാ​റ്റേ​യോ ബാ​രെ​റ്റി​നി​യാ​ണ് ഫെ​ഡ​റ​റു​ടെ എ​തി​രാ​ളി.
More in Latest News :