+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ അ​ക്കൗ​ണ്ടി​ന്‍റെ ബ്ലൂ ​ടി​ക്ക് മാ​റ്റി​യ​തി​നു​പി​ന്നാ​ലെ പു​നഃ​സ്ഥാ​പി​ച്ച് ട്വി​റ്റ​ർ

ന്യൂ​ഡ​ല്‍​ഹി: ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ സ്വ​കാ​ര്യ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ന്‍റെ ബ്ലൂ ​ടി​ക്ക് നീ​ക്കം ചെ​യ്ത​തി​നു പി​ന്നാ​ലെ പു​നഃ​സ്ഥാ​പി​ച്ച് ട്വി​റ്റ​ർ. നീ​ക്കം ചെ​യ്ത് മ​ണ
ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ അ​ക്കൗ​ണ്ടി​ന്‍റെ ബ്ലൂ ​ടി​ക്ക് മാ​റ്റി​യ​തി​നു​പി​ന്നാ​ലെ പു​നഃ​സ്ഥാ​പി​ച്ച് ട്വി​റ്റ​ർ
ന്യൂ​ഡ​ല്‍​ഹി: ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ സ്വ​കാ​ര്യ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ന്‍റെ ബ്ലൂ ​ടി​ക്ക് നീ​ക്കം ചെ​യ്ത​തി​നു പി​ന്നാ​ലെ പു​നഃ​സ്ഥാ​പി​ച്ച് ട്വി​റ്റ​ർ. നീ​ക്കം ചെ​യ്ത് മ​ണി​ക്കൂ​റു​ക​ള്‍​ക്കു ശേ​ഷ​മാ​ണ് ബ്ലൂ ​ടി​ക്ക് പു​നഃ​സ്ഥാ​പി​ച്ച​ത്.

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ല്‍ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ലാ​യി​രു​ന്നു. ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ന് 9.3 ല​ക്ഷം ഫോ​ളോ​വേ​ഴ്സും വെ​ങ്ക​യ്യ​നാ​യി​ഡു​വി​ന്‍റെ വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ടി​ന് 13 ല​ക്ഷം ട്വി​റ്റ​ര്‍ ഫോ​ളോ​വേ​ഴ്സു​മാ​ണു​ള്ള​ത്.

വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്റെ സ്വ​കാ​ര്യ അ​ക്കൗ​ണ്ട് ആ​റ് മാ​സ​ത്തോ​ള​മാ​യി നി​ഷ്‌​ക്രി​യ​മാ​യി​രു​ന്നു​വെ​ന്നും ഇ​തേ തു​ട​ര്‍​ന്നാ​ണ് ബ്ലൂ ​ടി​ക്ക് നീ​ക്കം ചെ​യ്യ​പ്പെ​ട്ട​തെ​ന്നു​മാ​യി​രു​ന്നു ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്ന​ത്.
More in Latest News :