+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഴ​ൽ​പ്പ​ണ​ക്കേ​സ്: പു​റ​ത്തു​വ​ന്ന​ത് മ​ഞ്ഞു​മ​ല​യു​ടെ അ​റ്റം മാ​ത്ര​മെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത് മ​ഞ്ഞു​മ​ല​യു​ടെ അ​റ്റം മാ​ത്ര​മാ​ണെ​ന്ന് സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഓ​രോ ദി​വ​സും പു​തി​യ പു​തി​
കു​ഴ​ൽ​പ്പ​ണ​ക്കേ​സ്: പു​റ​ത്തു​വ​ന്ന​ത് മ​ഞ്ഞു​മ​ല​യു​ടെ അ​റ്റം മാ​ത്ര​മെ​ന്ന് കോ​ടി​യേ​രി
തി​രു​വ​ന​ന്ത​പു​രം: കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത് മ​ഞ്ഞു​മ​ല​യു​ടെ അ​റ്റം മാ​ത്ര​മാ​ണെ​ന്ന് സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഓ​രോ ദി​വ​സും പു​തി​യ പു​തി​യ റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി​ക്ക് ചെ​ല​വ​ഴി​ക്കാ​നു​ള്ള പ​ണ​ത്തി​ന്‍റെ പ​രി​ധി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്. അ​തി​ന​പ്പു​റം സ്ഥാ​നാ​ർ​ഥി ചെ​ല​വ​ഴി​ച്ചോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം. അ​ന്വേ​ഷ​ണം ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര ഏ​ജ​ൻ​സി​യെ അ​ന്വേ​ഷ​ണം ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ചി​ല​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ ​അ​ന്വേ​ഷ​ണം കേ​ന്ദ്ര ഏ​ജ​ൻ​സി​ക്ക് വി​ട്ടാ​ൽ എ​ന്ത് സം​ഭ​വി​ക്കു​മ​ന്ന് ക​ണ്ടു​ത​ന്നെ അ​റി​യ​ണം. ഇ​ഡി കേ​സ് അ​ന്വേ​ഷി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്തി​ല്ല എ​ന്ന​തു​ത​ന്നെ അ​വ​രു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :