ചെന്നൈ: അണ്ണാ ഡിഎംകെയിൽ ശശികലക്കോ കുടുംബത്തിനോ ഇടമില്ലെന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ശശികല ഇപ്പോൾ അണ്ണാ ഡിഎംകെയിൽ ഇല്ല. അവർ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് നേരത്തേ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം പറഞ്ഞു
ആശയക്കുഴപ്പമുണ്ടാക്കാനും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയുമാണ് അവർ ചെയ്യുന്നത്. അവർക്കോ അവരുടെ കുടുംബത്തിനോ ഈ പാർട്ടിയിൽ ഇടമില്ലെന്ന് പാർട്ടി നേതൃത്വം നേരത്തെ പ്രഖ്യാപിച്ചതാണ്. അതിനുശേഷമാണ് തെരഞ്ഞെടുപ്പിൽ തങ്ങൾ ഇത്രയധികം സീറ്റിൽ വിജയിച്ചതെന്നും പളനിസ്വാമി പറഞ്ഞു.
ഒ. പനീർസെൽവവുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു. പനീർസെൽവവും താനും തമ്മിൽ ശീതയുദ്ധം നിലനിൽക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പളനിസ്വാമി കൂട്ടിച്ചേർത്തു.