ബംഗളൂരു: കർണാടകയിൽ മാൻഹോളിൽ കുടുങ്ങി മൂന്ന് പേർ മരിച്ചു. കർണാടക രാമനഗരയിലാണ് സംഭവം. ബംഗളൂരുവിൽ നിന്ന് ജോലിക്കെത്തിച്ച ശുചീകരണ തൊഴിലാളികളാണ് മരിച്ചതെന്ന് രാമനഗരം എസ്പി അറിയിച്ചു.
ബംഗളൂരുവിലെ കമല നഗറിൽ നിന്ന് ആറു പേരെയാണ് കരാറുകാരൻ രാമനഗരത്ത് എത്തിച്ചത്. മാൻഹോളിൾ ഇറങ്ങി വൃത്തിയാക്കരുതെന്ന് കോടതി നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ചാണ് കരാറുകാരൻ ആളുകളെ മാൻഹോളിൽ ഇറക്കി വൃത്തിയാക്കിയത്.
സംഭവശേഷം ഒളിവിൽപോയ കരാറുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.